ലെബനോനിൽ അപ്പോളോ സോൺ

Posted on: October 6, 2015

Apollo-Zone-Lebanon-Bigബെയ്‌റൂട്ട് : അപ്പോളോ ടയേഴ്‌സിന്റെ ബ്രാൻഡഡ് റീട്ടെയ്ൽ ഔട്ട്‌ലെറ്റ് – അപ്പോളോ സോൺ ലെബനോനിൽ തുറന്നു. ദുബായ്ക്കും കുവൈറ്റിനും പുറമെ മിഡിൽഈസ്റ്റിൽ ആരംഭിക്കുന്ന മൂന്നാമത്തെ അപ്പോളോ സോൺ ആണ് ലെബനോനിലേത്. ലെബനോനിലെ പ്രമുഖ ടയർ, ബാറ്ററി, കാർ അക്‌സസറി വ്യാപാരികളായ സക്ക ട്രേഡിംഗ് കമ്പനിയുമായി ചേർന്നാണ് ബ്രാൻഡഡ് ഔട്ട്‌ലെറ്റ് തുറന്നിട്ടുള്ളത്.

ലെബനോനിനെയും സിറിയയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയ്ക്ക് അഭിമുഖമായി ബെക്ക ഗവർണറേറ്റിലാണ് അപ്പോളോ സോൺ. കാർ ടയറുകൾക്ക് പുറമെ ട്രക്ക്, ബസ്, അഗ്രികൾച്ചർ ടയറുകളും അപ്പോളോ സോണിൽ അവതരിപ്പിച്ചിട്ടുണ്ട്. അപ്പോളോ ടയേഴ്‌സ് മിഡിൽഈസ്റ്റ് മേധാവി സുജയ് ശ്രീവാസ്തവയും വസീം അബ്ദുൾ ഖലേക്കും നബീൽ അബ്ദുൾ ഖലേക്കും ചേർന്ന് അപ്പോളോ സോണിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ലെബനോൻ വിപണിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞാണ് അപ്പോളോ സോൺ തുറന്നിട്ടുള്ളതെന്ന് അപ്പോളോ ഏഷ്യ പസഫിക്, മിഡിൽഈസ്റ്റ് & ആഫ്രിക്ക പ്രസിഡന്റ് സതീഷ് ശർമ്മ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉത്പന്നത്തെ അടുത്തറിയാൻ സൗകര്യപ്രദമായ രീതിയിലാണ് അപ്പോളോ സോൺ ക്രമീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.