ഫോക്‌സ്‌വാഗൺ പോളോയുടെ പുതിയ മോഡൽ

Posted on: September 9, 2015

Volkswagen-New-Polo-Big

കൊച്ചി : ക്രൂയിസ് കൺട്രോൾ, കൂൾഡ് ഗ്ലൗ ബോക്‌സ് തുടങ്ങിയ പുതിയ സവിശേഷതകളുമായി ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ പുതിയ പോളോ വിപണിയിലെത്തി.

ത്രീ സിലിണ്ടർ 1.2 ലിറ്റർ എംപിഐ, ഫോർ സിലിണ്ടർ, 1.2 ലിറ്റർ ടിഎസ്‌ഐ, ഫോർ സിലിണ്ടർ, 1.5 ലിറ്റർ ടിഡിഐ, 1.5 ലിറ്റർ ജിടി ടിഡിഐ എൻജിനുകളിൽ പുതിയ പോളോ ലഭ്യമാണ്. മുതിർന്ന യാത്രക്കാർക്ക് ഫോർ സ്റ്റാർ എൻസിഎപി സുരക്ഷാ റേറ്റിങ്ങുള്ള രാജ്യത്തെ ഏക പ്രീമിയം ഹാച്ച്ബാക്കാണ് പുതിയ പോളോ.

വിവിധ വേരിയന്റുകളുടെ മുംബൈ എക്‌സ്-ഷോറും വില പോളോ 1.2 എംപിഐ-523,500 രൂപ, പോളോ 1.5 ടിഡിഐ – 655,800 രൂപ , ക്രോസ് പോളോ പെട്രോൾ – 704, 384 രൂപ, ക്രോസ് പോളോ ഡീസൽ – 831,489 രൂപ, പോളോ ജിടി ടിഎസ്‌ഐ – 841,466 രൂപ, പോളോ ജിടി ടിഡിഐ-841,524 രൂപ.