ടാറ്റാ എയ്‌സ് മെഗാ വിപണിയിൽ

Posted on: September 3, 2015

Tata-Motors-Ace-Mega-Big

കൊച്ചി : ടാറ്റാ മോട്ടേഴ്‌സിന്റെ പുതിയ പിക്കപ്പ് ട്രക്ക് – എയ്‌സ് മെഗാ വിപണിയിലെത്തി. എയ്‌സ് മെഗായിൽ ഒരു ടൺ ഭാരം വരെ കയറ്റാവുന്നതാണ്. മികച്ച പ്രവർത്തന ക്ഷമത, മെച്ചപ്പെട്ട സ്റ്റൈൽ, കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി എന്നിവ എയ്‌സ് മെഗായെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കും.

കരുത്ത്, വേഗത, ഇന്ധനക്ഷമത എന്നിവ ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതാണ്. ഏറെ സാങ്കേതിക തികവുള്ള നാലാം തലമുറയിൽ പെട്ട 40 എച്ച്പി കരുത്തുള്ള 2 സിലിണ്ടർ 800 സിസി ഡൈകോർ എൻജിനാണ് കരുത്തുപകരുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത ഈ വിഭാഗത്തിലെ മികച്ചതാണ്. ഇന്ധനക്ഷമത ലിറ്ററിന് 18.5 കിലോമീറ്റർ.

ലൈറ്റ് വെയ്റ്റ് അലുമിനിയം എൻജിൻ, 5 സ്പീഡ് ഗിയർബോക്‌സ,് ലാർജ് ബ്രേക്‌സ്, ഫ്രണ്ട് ആൻഡ് റിയർ ലീഫ് സ്പ്രിങ് സസ്‌പെൻഷൻ എന്നീ സവിശേഷതകൾ ടാറ്റാ എയ്‌സ് മെഗായെ മികവുറ്റതാക്കുന്നു. മ്യൂസിക്ക് സിസ്റ്റം ഘടിപ്പിക്കുന്നതിനുള്ള സൗകര്യം, മൊബൈൽ ചാർജിംഗ് സൗകര്യം, ഡിജിറ്റൽ ക്ലോക്ക്, ഫുൾ ഫാബ്രിക്ക് സീറ്റുകൾ എന്നിവയോടുകൂടിയ ഡ്രൈവർ ക്യാബിൻ, ബോഡി കളേർഡ് ബംപർ, ആകർഷകങ്ങളായ ബോഡി ഗ്രാഫിക്‌സ്, ഇരുവശങ്ങളിലുമുള്ള വൈഡ്് ആംഗിൾ ഔട്ട്‌സൈഡ് റിയർ വ്യൂ മിറർ എന്നിവയാണ് ടാറ്റാ എയ്‌സ് മെഗായുടെ മറ്റ് പ്രത്യേകതകൾ.

14 ഇഞ്ച് ടയറുകൾ, 175 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഏതു പ്രദേശത്തുകൂടിയും വാഹനം സുഗമമായി ഓടിക്കാൻ സഹായിക്കും. 72,000 കിലോമീറ്റർ വരെയോ അല്ലെങ്കിൽ രണ്ട് വർഷം വരെയും വാറണ്ടി ടാറ്റാ എയ്‌സ് മെഗായ്ക്കുണ്ട്. ആകർഷകമായ ആഷർ നീല നിറത്തിൽ വിപണിലെത്തുന്ന ടാറ്റാ എയ്‌സ് മെഗാ പിക്കപ്പ് ട്രക്കിനു 4.31 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.