സുസുകി ലെറ്റ്‌സ് ഇനി പുതിയ ഡ്യുവൽ ടോൺ നിറങ്ങളിൽ

Posted on: September 3, 2015

Suzuki-Let's-scooter-Big

കൊച്ചി : സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ നവീകരിച്ച 110 സിസി സ്‌കൂട്ടർ – ലെറ്റ്‌സ് വിപണിയിലിറക്കി. പുതുതലമുറയെ ലക്ഷ്യമിട്ട് ഏറെ പുതുമകളോടെയും ആകർഷകമായുമാണ് ലെറ്റ്‌സ് പുനരവതരിപ്പിച്ചിരിക്കുന്നത്.

മാറ്റ് ബ്ലാക്ക് ഫിനിഷിൽ മൂന്ന് തരം ഡ്യുവൽ ടോൺ നിറങ്ങളിലാണ് ലെറ്റ്‌സ് അവതരിപ്പിച്ചത്. കറുത്ത ചക്രങ്ങളും ബോഡി ഗ്രാഫിക്‌സും ഇതിന് സ്‌പോർട്ടി ലുക്ക് നൽകുന്നു. 63 കിലോമീറ്റർ മൈലേജ് ആണ് കമ്പനി നൽകുന്ന വാഗ്ദാനം. 5.2 ലിറ്റർ ഇന്ധന സംഭരണ ശേഷി, 160 എം എം ഗ്രൗണ്ട് ക്ലിയറൻസ്, സെൽഫ്, കിക്ക് സ്റ്റാർട്ട് സൗകര്യം എന്നിവയാണ് പുതിയ ലെറ്റ്‌സിന്റെ മറ്റ് പ്രത്യേകതകൾ.

കോളജ് വിദ്യാർഥികളുടെ പ്രിയപ്പെട്ട വാഹനമായി ലെറ്റ്‌സ് മാറിക്കഴിഞ്ഞെന്നു സുസുകി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അതുൽ ഗുപ്ത പറഞ്ഞു. ഉപഭോക്താക്കൾക്ക് പുതുമയും ആകർഷകത്വവും സമ്മാനിക്കുക എന്നത് കമ്പനിയുടെ പ്രഖ്യാപിത നയമാണെന്ന് അദ്ദേഹം പറഞ്ഞു.

മാറ്റ് ഗ്രേ വിത്ത് മാറ്റ് ബ്ലാക്ക്, പേൾ മിറ റെഡ് വിത്ത് മാറ്റ് ബ്ലാക്ക്, പേൾ സുസുകി ബ്ലൂ 2 വിത്ത് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലെറ്റ്‌സ് ലഭ്യമാണ്. നിലവിലുള്ള ക്ലാസിക് പേൾ മിറാഷ് വൈറ്റും വിപണിയിൽ ലഭ്യമാണ്. കൊച്ചിയിലെ എക്‌സ് ഷോ റൂം വില 50,924.