ടൊയോട്ട യൂസ്ഡ്കാറുകളുടെ ലേലം തുടങ്ങുന്നു

Posted on: August 10, 2015

Toyota-U-Trust-showroom-Big

ബംഗലുരു : ടൊയോട്ട യൂസ്ഡ്കാറുകൾ ലേലത്തിലൂടെ വിൽക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ ആദ്യത്തെ ടൊയോട്ട ഓക്ഷൻ മാർട്ട് അടുത്തമാസം ബംഗലുരുവിൽ ആരംഭിക്കും.

ടൊയോട്ട എൻജിനീയർമാർ 203 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പരിശോധിച്ച് സർട്ടിഫൈ ചെയ്ത കാറുകളാണ് ലേലത്തിന് വയ്ക്കുന്നത്. യൂസ്ഡ് കാർ വിഭാഗമായ ടൊയോട്ട യു ട്രസ്റ്റിന് 19 സംസ്ഥാനങ്ങളിലായി 56 നഗരങ്ങളിൽ സാന്നിധ്യമുണ്ട്.