ക്ലൗഡ് ബേസ്ഡ് ടെലിമാറ്റിക് സേവനവുമായി ടൊയോട്ട കണക്ട്

Posted on: February 5, 2016

Toyota-Connect-Big

കൊച്ചി : ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ക്ലൗഡ് അധിഷ്ഠിത ടെലിമാറ്റിക് സേവനങ്ങൾ – ടൊയോട്ട കണക്ട് ഇന്ത്യയിൽ ലഭ്യമാക്കി. കോൾസെന്ററിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ടൊയോട്ട കണക്ട് ടൊയോട്ടയുടെ ഡീലർമാരെയും സേവനദാതാക്കളെയും ഒരുമിച്ച് കൊണ്ടുവരാൻ സഹായിക്കുന പ്ലാറ്റ്‌ഫോം ആണ്.

ടൊയോട്ട കാറുടമകൾക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ടൊയോട്ട കണക്ട് ഉപയോഗിക്കാവുന്നതാണ്. 2016 പകുതിയോടെ ടൊയോട്ട കണക്ടിന്റെ സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചത്.
24 മണിക്കൂർ നാവിഗേഷൻ അസിസ്റ്റന്റ്, ലൈവ് ട്രാഫിക് വിവരങ്ങൾ, 24×7 റോഡ് സൈഡ് അസിസ്റ്റൻസ്, ഓൺലൈൻ മെയ്ന്റനൻസ്, അപ്പോയ്ന്റ്‌മെന്റ് ബുക്കിംഗ്, ഇ-പേയ്‌മെന്റ് മുതലായ സേവനങ്ങൾ ടൊയോട്ട കണക്ടിലൂടെ ലഭ്യമാകും.

ഇതോടെ ടൊയോട്ടയുടെ ടെലിമാറ്റിക് സേവനങ്ങൾ ലഭ്യമാകുന്ന പതിനൊന്നാമത്തെ രാജ്യമാകും ഇന്ത്യ. ടെലിമാറ്റിക് സേവനങ്ങളിൽ ടൊയോട്ട 2002-ൽ ജപ്പാനിലാണ് ആദ്യമായി ഈ സേവനം ലഭ്യമാക്കിയത്.