സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പുമായി ടാറ്റ മോട്ടോഴ്‌സ്

Posted on: July 29, 2015

Tata-Motors-Mansoon-Checkup

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് ടാറ്റയുടെ യാത്രാവാഹനങ്ങൾക്കായി സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2 വരെയാണ് സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഫ്രീ കാർ ചെക്കപ്പ്, ടാറ്റാ മോട്ടോഴ്‌സിന്റെ ഒറിജിനൽ സ്‌പെയർ പാർട്ടുകൾ, പണിക്കൂലിയിൽ 20 ശതമാനം വരെ ഡിസ്‌കൗണ്ട് എന്നിവ സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. മികച്ച കസ്റ്റമർ സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ടാറ്റാ മോട്ടോഴ്‌സ് ഇരുപതിലധികം സപ്ലൈയർമാരുമായി സഹകരിച്ച് ലൂബ്രിക്കന്റുകൾ, ആക്‌സെസറികൾ, മറ്റു വാല്യൂ ആഡഡ് സർവീസുകൾ എന്നിവയ്ക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടും നൽകുന്നു.

മൺസൂൺ ക്യാമ്പിൽ ടയർ, ലൂബ്രിക്കന്റസുകൾ, സ്‌പെയർ പാർട്ടുകൾ എന്നിവയ്ക്കു കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫ്രീ ടോപ്പ് വാഷ്, വെഹിക്കിൾ ചെക്കപ്പ്, ബാറ്ററി റീപ്ലേസ്‌മെന്റിൽ 1000 രൂപ വരെ കുറവ്, റോഡ് സൈഡ് അസിസ്റ്റൻസ് പോളിസിയിൽ പ്രത്യേക ഓഫറുകൾ എന്നിവയും സൗജന്യ മൺസൂൺ ചെക്കപ്പ് ക്യാമ്പുകളിൽ ലഭ്യമാണ്.

തെരഞ്ഞെടുത്ത വർക്ക്‌ഷോപ്പുകളിൽ ഉപഭോക്താക്കൾക്ക് ടാറ്റാ മോട്ടോഴ്‌സിന്റെ സെസ്റ്റ്, ബോൾട്ട് എന്നീ കാറുകൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓൺ ദ് സ്‌പോട്ട് ലോൺ സൗകര്യങ്ങളും ലഭ്യമാണ്.