ഹ്യൂണ്ടായ് ക്രീറ്റ എത്തി

Posted on: July 21, 2015

Hyundai-Creta-Launch-Big

ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ കോംപാക്ട് എസ് യു വി യായ ക്രീറ്റ വിപണിയിൽ അവതരിപ്പിച്ചു. 8.59 ലക്ഷം രൂപ മുതലാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. എല്ലാ വേരിയന്റുകളിലും എബിഎസും ഇബിഡിയും വാഹനത്തിന്റെ ഭാഗമാണ്. മധ്യനിര വേരിയന്റുകൾ ഇരട്ട എയർബാഗുകളും ടോപ്പ് വേരിയന്റുകളിൽ സൈഡ് ആൻഡ് കർട്ടൺ എയർബാഗുകളുമുണ്ട്.

സ്മാർട്ട് കീ വിത്ത് പുഷ് ബട്ടൺ സ്റ്റാർട്ട്, 7ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗഷൻ, ലെതർ സീറ്റ് തുടങ്ങിയ ഓട്ടോമാറ്റിക് ടെംപറേച്ചർ കൺട്രോൾ, റിയർ എസി വെന്റ്, മുന്നിലും പിന്നിലും പവർ ഔട്ടലെറ്റുകൾ തുടങ്ങിയ സവിശേഷതകൾ ക്രീറ്റയെ വ്യത്യസ്തമാക്കുന്നു.

ഫ്‌ളൂയിഡിക് രൂപകൽപനാ രീതിക്രേറ്റയ്ക്ക് കാഴ്ചയിൽ വലിയൊരു വാഹനത്തിന്റെ പകിട്ട് നൽകുന്നു. 17 ഇഞ്ച് അലോയ് വീലുകളും ഹെക്‌സഗണൽ ഗ്രില്ലും കൃത്യതയുള്ള മൂലകളും ഒഴുകിപ്പോകുന്ന വശങ്ങളുമൊക്കെ അന്തസ് പകരുന്നുണ്ട്.

ഉള്ളിൽ കറുപ്പ് മുന്നിട്ടു നിൽക്കുന്ന ഫിനിഷിൽ ബീജ് നിറം ഡാഷ് ബോർഡിലും ഡോർ ട്രിമ്മുകളിലും വന്നത് വിലപ്പിടിപ്പുള്ള വാഹനങ്ങളുടെ ചാരുത നൽകുന്നു. സീറ്റുകളെല്ലാം വളരെ എളുപ്പത്തിൽ കയറാനും ഇറങ്ങാനുമായി രൂപകൽപന ചെയ്തതാണ്. 5 പേർക്കാണ് സുഖമായി ഇരിക്കാനാവും. സീറ്റുകളുടെ മൂന്നാമതു നിര ഒഴിവാക്കിയതിനാൽ ധാരാളം സ്ഥല സൗകര്യമുള്ള ഡിക്കിയുണ്ട്.

പെട്രോളിൽ ഒന്നും ഡീസലിൽ രണ്ടും എൻജിൻ വേരിയന്റുകളാണ് ക്രീറ്റയ്ക്കുള്ളത്. 1.6 ലിറ്റർ സിആർഡിഐ വിജിടി ഡീസൽ എൻജിൻ 128 പിഎസ് കരുത്തും 259 എൻഎം ടോർക്കും പ്രദാനം ചെയ്യും. 6 സ്പീഡ് മാനുവൽ / ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തെരഞ്ഞെടുക്കാം. 1.6 ഡീസൽ മോഡലുകളുടെ വില 11.59 ലക്ഷം മുതൽ 13.60 ലക്ഷം രൂപ വരെയാണ്. മൈലേജ് 19.67 കിലോമീറ്റർ. ഓട്ടോമാറ്റിക്കിന് 17.01 കിലോമീറ്റർ.

1.4 ലിറ്റർ സിആർഡിഐ ഡീസൽ എൻജിൻ 90 പിഎസ് കരുത്തും 220 എൻഎം ടോർക്കും നൽകും. 1.4 ഡീസൽ മോഡലുകളുടെ വില 9.46 ലക്ഷം മുതൽ 11.45 ലക്ഷം രൂപ വരെയാണ്. മൈലേജ് 21.38 കിലോമീറ്റർ.

1.6 ലിറ്റർ ഡ്യുവൽവിടിവിടി എൻജിനാണ് പെട്രോൾ വേരിയന്റിലുള്ളത്. പെട്രോൾ മോഡലിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സംവിധാനമാണ്. പെട്രോൾ മോഡലുകളുടെ വില 8.59 ലക്ഷം മുതൽ 11.19 ലക്ഷം വരെയാണ്. മൈലേജ് 15.29 കിലോമീറ്റർ.

Hyundai-Creta-Price-Table-Bമൂന്ന് വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റിയും ക്രീറ്റയ്ക്ക് ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നു. ഔദ്യോഗികമായി ലോഞ്ച് ചെയ്യും മുമ്പ് 15,000 ബുക്കിംഗ് ക്രീറ്റയ്ക്ക് ലഭിച്ചു. പ്രതിമാസം 5,000 ക്രീറ്റ വിൽക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.