ആഫ്രിക്കയിൽ രണ്ടക്ക വളർച്ച ലക്ഷ്യമിട്ട് മഹീന്ദ്ര

Posted on: June 30, 2015

Mahindra-XUV500-@-SA-bigകേപ് ടൗൺ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആഫ്രിക്കയിൽ രണ്ടക്ക വളർച്ച ലക്ഷ്യമിടുന്നതായി മഹീന്ദ്ര എസ്എ  സിഇഒ അശോക്  താക്കൂർ പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 20 രാജ്യങ്ങളിൽ മഹീന്ദ്രയ്ക്ക് സാന്നിധ്യമുണ്ട്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ 10 മടങ്ങ് വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സൗത്ത് ആഫ്രിക്കയ്ക്ക് പുറമെ കെനിയ, നൈജീരിയ, ഈജിപ്ത് എന്നീ രാജ്യങ്ങളും ബിസിനസ് ഹബുകൾ ആരംഭിക്കും. സൗത്ത് ആഫ്രിക്കയിൽ നിന്നായിരിക്കും യൂട്ടിലിറ്റി വാഹനങ്ങളും ട്രാക്ടറുകളും ട്രക്കുകളും വിതരണം ചെയ്യുന്നതെന്നും താക്കൂർ പറഞ്ഞു.