മഹീന്ദ്ര വെന്റിലേറ്റര്‍ നിര്‍മാണത്തിന്

Posted on: March 27, 2020

മുംബൈ : വാഹന നിര്‍മാണ രംഗത്തെ പ്രമുഖരായ മഹീന്ദ്ര ആന്റ് മഹീന്ദ്ര അടിയന്തര ചികിത്സാ യന്ത്രമായ വെന്റിലേറ്റര്‍ 7500 രൂപ വിലയില്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നു. നിലവില്‍ 10 ലക്ഷം രൂപയെങ്കിലും വില വരുന്ന ഉപകരണമാണിത്.

ആംബു ബാഗ് എന്നറിയപ്പെടുന്ന ബാഗ് വാല്‍വ് മാക്‌സ് വെന്റിലേറ്ററിന്റെ മാതൃക മൂന്നു ദിവസത്തിനുള്ളില്‍ അനുമതിക്കു സമര്‍പ്പിക്കും.

കോവിഡ് പ്രതിസന്ധി നേരിടാന്‍ ഇന്ത്യകൂടാതെ ഉയര്‍ന്ന തലത്തിലുള്ള ഐസിയു വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ ഈ രംഗത്തുള്ള രണ്ടു പൊതുമേഖലാ കമ്പനികളുമായി ചേര്‍ന്ന് എന്‍ജിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു കമ്പനി. നിര്‍മാണം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ കമ്പനിയുടെ എന്‍ജിനീയറിംഗ് മികവ് പ്രയോജനപ്പെടുത്തും.

കമ്പനിയുടെ വാഹന നിര്‍മാണ ശാലകള്‍ വെന്റിലേറ്റര്‍ ഉണ്ടാക്കാന്‍ നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര നേരത്തേ പറഞ്ഞിരുന്നു.