സ്‌കോഡ കാറുകൾക്ക് ആകർഷകമായ ഫിനാൻസ് സ്‌കീം

Posted on: June 9, 2015

Skoda-Yeti-big

കൊച്ചി : സ്‌കോഡ കാറുകൾ വാങ്ങുന്നവർക്കായി ആകർഷകമായ ഫിനാൻസ് പദ്ധതികൾ അവതരിപ്പിച്ചു. റാപിഡ്, യെതി, സൂപ്പർബ് മോഡലുകളിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. റാപിഡ്, സൂപ്പർബ് ശ്രേണികളിൽ ആറു മാസത്തേക്ക് ഒരു രൂപ മാത്രം ഇഎംഐ വരുന്ന ഇഎംഐ ഹോളിഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ എല്ലാ വേരിയന്റുകൾക്കും 7.99 ശതമാനമാണ് പലിശ. യെതി 4 എക്‌സ് 2 വേരിയന്റിന് ഏഴു ശതമാനമാണ് പലിശ. ജൂൺ 30 വരെയാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.
.

റാപിഡ്, സൂപ്പർബ് മോഡലുകൾക്കുള്ള ഇഎംഐ ഹോളിഡേ ആനുകൂല്യം അനുസരിച്ച് ഏഴു വർഷത്തേക്കുള്ള (84 മാസം) ഫിനാൻസ് പദ്ധതിയാണ് ലഭിക്കുന്നത്.എക്സ്റ്റന്റഡ് വാറണ്ടി തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കൾക്കു ലഭിക്കും.

സ്‌കോഡയുടെ എസ്‌യുവി യെതിക്ക് ഏഴു വർഷ പലിശ നിരക്കിലുള്ള ആനുകൂല്യം അഞ്ചു വർഷത്തെ പദ്ധതിക്കാണു ലഭ്യമാക്കിയിരിക്കുന്നത്. 4 എക്‌സ് 2 വേരിയന്റിനാവും ഇതു ലഭ്യമാകുക. സ്‌കോഡ ഫിനാൻസ് വഴി എല്ലാ സ്‌കോഡ ഡീലർമാരും ജൂൺ 30 വരെ ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കും.