പുതിയ സ്‌കോഡ റാപ്പിഡ് വിപണിയിൽ

Posted on: November 13, 2016

skoda-rapid-launch-big

കൊച്ചി : സ്‌കോഡ റാപ്പിഡ് പുതിയ മോഡൽ കേരള വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിക്ക് അനുയോജ്യമായരീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള പുതിയ മോഡൽ മികച്ച പെർഫോമൻസാണ് വാഗ്ദാനം ചെയ്യുന്നത്.

ആക്ടീവ്, അംബീഷൻ, സ്‌റ്റൈൽ എന്നീ മൂന്നു വേരിയന്റുകൾ വീതം 1.6 ലിറ്റർ എംപിഐ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടിഡിഐ ഡീസൽ വകഭേദങ്ങളിൽ ലഭ്യമാണ്. ഒന്നര ലിറ്റർ ഡീസൽ എൻജിൻ മോഡലിന് ടിപ്‌ട്രോണിക്‌സോടു കൂടിയ ഡിഎസ്ജി ഗിയർബോക്‌സാണ് ഏറ്റവുംവലിയ പ്രത്യേകത.

പുതിയ റാപ്പിഡിന്റെ ഡീസൽ വേരിയന്റിനെ സജീവമാക്കി നിറുത്തുന്നത് 1.5 ലിറ്റർ ടിഡിഐ എൻജിനാണ്. 110 പിഎസ് (81 കിലോവാട്ട്) പവറും 250 എൻഎം  ടോർക്ക് ഔട്ട്പുട്ടും നൽകുന്നു.  21.72 കിലോമീറ്ററും (ഡിജിഎസ്) 21.13 കിലോമീറ്റുമാണ് (എംടി) ഒരുലിറ്ററിലെ ഇന്ധനക്ഷമത. 1.6 ലിറ്റർ എംപിഐ അഥവാ മൾട്ടി പോയിന്റ് ഇൻജെക്ഷൻ എൻജിനാണ് റാപ്പിഡ് പെട്രോൾ വേരിയന്റിന്റെ ശക്തി. ഡ്യുവൽ ഓാവർ ഹെഡ് കാംഷാഫ്റ്റ് (ഡിഒഎച്ച്‌സി) 16 വാൽവുകളോടുകൂടിയ പെട്രോൾ 105 പിഎസ് (77 കെവി) പവറും 153 എൻഎം പീക് ടോർക്ക് ഔട്ട്പുട്ടും നൽകുന്നു. മൈലേജ് 15.41 കിലോമീറ്റർ (എംടി), 14.84 കിലോമീറ്റർ (എടി). സ്‌പോർട് മോഡോടു കൂടിയ ഡിഎസ്ജി ട്രാൻസ്മിഷനും ടിപ്‌ട്രോണിക്‌സും ആകർഷണീയമാണ്.

ദീർഘദൂരയാത്രകൾക്കൊപ്പം നഗരപരിധിക്കുള്ളിലെ ചെറുയാത്രകൾക്കും അനുയോജ്യമായവിധത്തിലുള്ള ഫാമിലി കാറാണ് പുതിയ സ്‌കോഡ റാപ്പിഡ് എന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ശുതോഷ് ദീക്ഷിത് പറഞ്ഞു.

സ്‌കോഡയുടെ 2017 ലെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുന്ന വിപണിയായാണ് കൊച്ചി പരിഗണിക്കപ്പെടുന്നത്. അടുത്തവർഷം 100 ശതമാനം വളർച്ച നേടാനും വിൽപന ഇരട്ടിയാക്കാനും കമ്പനി ലക്ഷ്യമിടുന്നു. സ്‌കോഡയുടെ പുതിയ ഓണർഷിപ്പ് എക്‌സ്പീരിയൻസും പുതിയ സൗകര്യങ്ങളുടെ തുടക്കവും ഉൾപ്പെടെയുള്ള പദ്ധതികൾ ഇക്കാര്യത്തിന് സഹായകമാകുമെന്നും അദേഹം പറഞ്ഞു.

കൊച്ചിയിലെ എക്‌സ് ഷോറൂം വില 8.42 ലക്ഷം രൂപ. ബ്രില്യന്റ് സിൽവർ, കാൻഡി വൈറ്റ്, കപ്പൂച്ചിനോ ബീജ്, കാർബൺ സ്റ്റീൽ, സിൽക് ബ്ലൂ, ഫ്‌ളാഷ് റഡ് ന്നീ നിറങ്ങൾ തെരഞ്ഞെടുക്കാം.