സ്‌കോഡ റാപിഡ് വാങ്ങാൻ ആകർഷകമായ ഓഫർ

Posted on: February 11, 2015

Skoda-Rapid-bigകൊച്ചി : റാപിഡ് കാറുകൾ വാങ്ങാൻ സ്‌കോഡ ഓട്ടോ ഇന്ത്യ ലിമിറ്റഡ് ആകർഷകമായ പദ്ധതികൾ അവതരിപ്പിച്ചു. ഇതിലൂടെ സ്‌കോഡ ഓട്ടോ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ ലൈഫ് സ്റ്റൈൽ തുടരുന്നതിനുള്ള ഓഫറുകളാണ് അവതരിപ്പിക്കുന്നത്.

ബണ്ടിൽ പാക്കേജ് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് സർവീസ്, ഫിനാൻസ്, റോഡ്‌സൈഡ് അസിസ്റ്റൻസ്, എക്‌സ്റ്റെൻഡഡ് വാറണ്ടി തുടങ്ങിയ ആനുകൂല്യങ്ങളാണ് ലഭിക്കുക. ഡീസൽ, പെട്രോൾ വേരിയന്റുകളിലുള്ള മാനുവൽ ട്രാൻസ്മിഷൻ ശ്രേണിയിലാണ് ഈ ആനുകൂല്യം. നാലു വർഷത്തെ മെയിന്റനൻസ് പദ്ധതിക്ക് 8000 രൂപ മാത്രം മതി.

കൂടാതെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾക്കും പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനും മൂന്ന്, നാല്, അഞ്ച് വർഷ കാലയളവുകളിൽ 7.99 ശതമാനം നിരക്കിൽ ഫിനാൻസ് പദ്ധതിയും ലഭ്യമാകും. ഈ ആനുകൂല്യങ്ങൾ ഫെബ്രുവരി 28 വരെമാത്രമെ ലഭ്യമാകുകയുള്ളു.