വോക്‌സ് വാഗന് 10 ശതമാനം വില്പന വളർച്ച

Posted on: January 2, 2016

Volkswagen-Plant-Big

മുംബൈ : വോക്‌സ് വാഗന് 2015 ൽ 10 ശതമാനം വില്പന വളർച്ച. ആഭ്യന്തര വില്പനയിലും കയറ്റുമതിയിലും നേട്ടം കൈവരിച്ചു. പൂനെ പ്ലാന്റിൽ നിന്നും 2015 ൽ 1,23 ലക്ഷം കാറുകളാണ് പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം 72,000 വെന്റോ, 38,800 പോളോ, 12,700 സ്‌കോഡ റാപ്പിഡ് കാറുകളാണ് നിർമ്മിച്ചത്. 2009 ൽ പ്ലാന്റ് ആരംഭിച്ച ശേഷം ഇതേവരെ 575,000 കാറുകളാണ് നിർമ്മിച്ചത്.