April 2024
മെൻലോപാർക്കിന്റെ സഹോദരനഗരമാകാൻ കൊച്ചി ഒരുങ്ങുന്നു
Posted on: February 8, 2015
കൊച്ചി : അമേരിക്കയിലെ കാലിഫോർണിയ മെൻലോപാർക്കിന്റെ സഹോദര നഗരമാകാൻ കൊച്ചി ഒരുങ്ങുന്നു. കേരളത്തിലെ ഐടി, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലകൾക്ക് മുതൽകൂട്ടാകുന്ന കരാറിൽ ബുധനാഴ്ച കൊച്ചി ഒപ്പുവയ്ക്കും. ഒരു വർഷം ദൈർഘ്യമുള്ള കരാർ ഒപ്പുവയ്ക്കുന്നതിനായി മെൻലോപാർക്ക് മേയർ കാതറിൻ കാൾട്ടണും രണ്ട് ഉദ്യോഗസ്ഥരും കൊച്ചിയിൽ എത്തി.
കാതറിൻ കാൾട്ടണും സംഘവും നാളെ ഇൻഫോപാർക്കും സ്റ്റാർട്ടപ്പ് വില്ലേജും സന്ദർശിക്കും. വൈകുന്നേരം കൊച്ചി മേയർ ടോണി ചമ്മണി നേതൃത്വത്തിൽ കോർപറേഷൻ കൗൺസിൽ യുഎസ് സംഘത്തിന് സ്വീകരണം നൽകും. ബുധനാഴ്ച സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഐടി-വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ടൂറിസം മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ജിജി തോംസൺ, ഐടി സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
TAGS: City Of Menlo Park | Infopark | Sister City Agreement | Startup Village | Technology Business Incubator | US Delegation’s Visit |
രാജ്യാന്തര ഡേറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റിന്റെ ഓഫിസ് ഇന്‍ഫോപാര്‍ക്കില്‍
ഇന്‍ഫോപാര്‍ക്കില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ ജിയോജിത്
ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്കി കേരള ഐ. ടി കമ്പനി
ഒറ്റ വര്‍ഷം പത്തിരട്ടിയിലേറെ വരുമാന നേട്ടവുമായി ഇന്‍ഫോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ്
ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും