ഓപ്പോ എ71 3ജിബി

Posted on: February 18, 2018

കൊച്ചി : ഓപ്പോ എ സീരിസിൽ എ71 3 ജിബി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. അപ്‌ഗ്രേഡ് ചെയ്ത എ.ഐ ബ്യൂട്ടി ടെക്‌നോളജിയും, ശക്തമായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 പ്രൊസസറും അടങ്ങിയതാണ് ഈ മോഡൽ. ഓപ്പോ സെൽഫി ടെക്‌നോളജിയുള്ള ഫ്രണ്ട് ക്യാമറ, മനോഹരമായ സ്ലിം മെറ്റാലിക് യൂണി-ബോഡി എന്നിവ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്. വൈവിധ്യമാർന്ന എ71 3ജിബി മോഡൽ ഗോൾഡ്, കറുപ്പ് നിറങ്ങളിൽ എ 71 തെരഞ്ഞെടുക്കാം. വില 9,990 രൂപ.

മനോഹരമായ ഡിസൈനിനൊപ്പം മികച്ച ഫോട്ടോഗ്രഫി അനുഭവം ആരാധകർക്കും ഉപഭോക്താക്കൾക്കും നൽകുന്നതിൽ ഞങ്ങൾഏറെ ശ്രദ്ധ നൽകുന്നു. എഐ ബ്യൂട്ടി ടെക്‌നോളജി ഉപയോഗിക്കുന്നതും, കരുത്താർന്ന പ്രകടനമുള്ളതുമായ ഓപ്പോഎ71 (3ജിബി) സെൽഫി യാത്രയിൽ ഒരു പടി കൂടി മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ഞങ്ങൾക്കുണ്ടെന്ന് ഒപ്പോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ വിൽയാങ്ങ് പറഞ്ഞു.

ബിൽറ്റ് ഇൻഐ.ഐ ടെക്‌നോളജി, നിങ്ങളുടെ പേഴ്‌സണൽഇമേജ് കൺസൾട്ടൻറ്, 200 ൽഅധികം മുഖ സവിശേഷതകളെ ക്യാപ്ചർചെയ്യുകയും, മുഖം തിരിച്ചറിയുന്നത് കൂടുതൽകൃത്യതയുള്ളതാക്കുകയും, ബ്യൂട്ടി റിടച്ചിങ്ങ് കൂടുതൽമനോഹരവുമാക്കും. സ്മൂത്തായ പ്രൊസസ്സിംഗ് വേഗത നൽകുകയും, ബാറ്ററി ചാർജ്ജ് ലാഭിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ പ്രോസസറിൽ.8 ജിഗാഹെർട്‌സ് ക്ലോക്കുള്ള എട്ട് 64-ബിറ്റ് പ്രോസസിംഗ് കോറുകളാണുള്ളത്. ഇത് ഒരേ സമയം കൂടുതൽ ആപ്പുകൾ പ്രവർത്തിക്കാൻ അനുവദിക്കുകയും, ആപ്പുകളിലേക്ക് കൂടുതൽ സ്മൂത്തായ മാറ്റം സാധ്യമാക്കുകയും ചെയ്യുന്നു. ഒരു ആപ്പ് തുറക്കുന്നതിനുള്ള ശരാശരി സമയം 12.5% വേഗത കൂടുതലുള്ളതാണ് (പരീക്ഷണ ഡാറ്റ ശരാശരിയിൽ). നിങ്ങൾക്ക് കാലതാമസമില്ലാതെ ഗെയിമുകൾകളിക്കുകയും, വീഡിയോകൾകാണുകയും ചെയ്യാനാവും.

സ്മാർട്ട് അരിതമെറ്റിക് ഒപ്ടിമൈസേഷനുമുള്ളതാണ്. ഇത് സെൽഫികൾവർദ്ധിച്ച വിശദാംശങ്ങളോടെ കൂടുതൽയഥാർത്ഥവും സ്വഭാവികവുമാക്കും. അതേസമയം തന്നെ ഫ്രണ്ട് ക്യാമറയിലെ ബോക്കെ ഇഫക്ട് അധിക പ്രവർത്തനവും ഇല്ലാതെ നിങ്ങളെ വേറിട്ട് കാണിക്കും. ഡിസൈനിനെ സംബന്ധിച്ച് എ71(3ജിബി) 5.2 ഇഞ്ച് എച്ച് ഡി സ്‌ക്രീനും, മിനുസമാർന്ന യൂണി-ബോഡിയും ഉള്ളതാണ്. ആൻഡ്രോയ്ഡ് 7.1 നെ അടിസ്ഥാനമാക്കിയ കളർ ഒഎസ് 3.2, സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നൽകുന്നു.

TAGS: OPPO | OPPO A71 |