ഓപ്പോ എഫ്3 ദീപാവലി ലിമിറ്റഡ് എഡിഷൻ

Posted on: September 30, 2017

ഓപ്പോ മൊബൈൽസ് ദീപാവലി ലിമിറ്റഡ് എഡിഷൻ ഓപ്പോ എഫ് 3 പുറത്തിറക്കി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന് വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഇന്ത്യൻ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. ദീപാവലിക്കായി കസ്റ്റമൈസ് ചെയ്തിട്ടുള്ള ഓപ്പോ എഫ്3 എഡിഷൻ സ്‌റ്റൈലിഷായ ചുവന്ന നിറത്തിലും തിളങ്ങുന്ന മെറ്റാലിക് ശോഭയിലുമാണ് ലഭ്യമാകുന്നത്.

മികച്ച അനുപാതം കൈവരിക്കുന്നതിനായി രണ്ട് ത്രെഡ്-തിൻ മെറ്റാലിക് ബാൻഡുകൾ, കസ്റ്റമൈസ് ചെയ്ത പെയിൻറിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീതി വരുത്തിയിട്ടുണ്ട്. ഇതേസമയം, ചുവന്ന ടെക്‌സചർ പ്രകാശം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ശോഭയും മിനുസവുമുള്ളതാണ്. ശോഭയേറിയ മെറ്റൽ ചുവപ്പ് ബോഡി, യുവത്വം, ഫാഷൻ, ഉത്സവ സീസണിൻറെ തുടക്കം എന്നിവയുടെ പ്രതീതി ജനിപ്പിക്കാൻ പോന്നതാണ്.

സെൽഫി എക്‌സ്‌പേർട്ടായി ഞങ്ങളെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതിന് ഇന്ത്യന് ഉപഭോക്താക്കളോട് നന്ദിയുണ്ടെന്ന് ഓപ്പോ ബ്രാൻഡ് ഡയറക്ടർ വിൽ യാംഗ് പറഞ്ഞു. ചുവന്ന വേരിയന്റായ ദീപാവലി എഡിഷൻ ഫോൺ യഥാർഥ എഫ് 3 യുടെ ഒരു എക്സ്റ്റന്ഷനാണ്. ഓപ്പോ എഫ്3 ദീപാവലി ലിമിറ്റഡ് എഡിഷൻ ആമസോണിലും ഇന്ത്യയിലെമ്പാടുമുള്ള ഓപ്പോ ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്. വില 18,990 രൂപ.