ഓഹരി വിപണിയില്‍ നേട്ടം

Posted on: November 19, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 99.78 പോയിന്റ് ഉയര്‍ന്ന് 35,556 പോയിന്റിലും നിഫ്റ്റി 23.45 പോയിന്റ് ഉയര്‍ന്ന് 10,705 പോയിന്റിലുമാണ് രാവിലെ 9.58 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, സണ്‍ഫര്‍മ, കൊട്ടക് ബാങ്ക്, ഹീറോ മോട്ടോകോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എന്‍ ടി പി സി, ഒഎന്‍ജിസി, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡക്‌സ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |