ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: September 14, 2018

മുംബൈ : ഓഹരിവിപണിയിൽ മികച്ച മുന്നേറ്റം. വ്യാവസായിക വളർച്ച ഉയർന്നതും പണപ്പെരുപ്പനിരക്ക് കുറഞ്ഞതുമാണ് ഓഹരിവിപണിക്ക് നേട്ടമായത്.

ബിഎസ്ഇ സെൻസെക്‌സ് 207.13 പോയിന്റ് ഉയർന്ന് 37,925 പോയിന്റിലും നിഫ്റ്റി 77.50 പോയിന്റ് ഉയർന്ന് 11,477 പോയിന്റിലുമാണ് രാവിലെ 9.26 ന് വ്യാപാരം നടക്കുന്നത്.

പവർഗ്രിഡ്, സൺ ഫാർമ, മാരുതി സുസുക്കി, അദാനി പോർട്ട്‌സ്, എസ് ബി ഐ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |