ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിഗ്

Posted on: August 31, 2018

മുംബൈ : ഓഹരി വിപണിയില്‍ സെന്‍സെക്‌സ് നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തിലും ക്ലോസ് ചെയ്തു. ബി എസ് സി സെന്‍സെക്‌സ് -45.03 പോയിന്റ് കുറഞ്ഞ് 38,645 പോയിന്റിലും നിഫ്റ്റി 3.70 പോയിന്റ് ഉയര്‍ന്ന് 11,680 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, സണ്‍ഫര്‍മ, ഇന്‍ഫോസിസ്, ഇന്‍ഡക്‌സ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, മാരുതി, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |