ഓഹരി വിപണിയില്‍ നഷ്ടം

Posted on: August 10, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് -66.90 പോയിന്റ് കുറഞ്ഞ് 37,957 പോയിന്റിലും നിഫ്റ്റി -17.25 പോയിന്റ് കുറഞ്ഞ് 11.453 പോയിന്റിലുമാണ് രാവിലെ 9.41 ന് വ്യാപാരം നടക്കുന്നത്.

ഭാരതിഎയര്‍ടെല്‍, വിഡല്‍, ഇന്‍ഫോസിസ്, യെസ് ബാങ്ക്, ഒ എന്‍ ജി സി, ഹിന്ദുസ്ഥാന്‍ലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എസ്ബിഐ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, കോള്‍ ഇന്ത്യ, റിലയന്‍സ്, സണ്‍ഫര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |