ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: June 13, 2018

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 112.22 പോയിന്റ് ഉയർന്ന് 35,804 പോയിന്റിലും നിഫ്റ്റി 26.90 പോയിന്റ് ഉയർന്ന് 10,869 പോയിന്റിലുമാണ് രാവിലെ 9.20 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, ടിസിഎസ്, ഡോ.റെഡീസ്, കോൾ ഇന്ത്യ, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഭാരതി എയർടെൽ, ഒഎൻജിസി, കൊട്ടക് ബാങ്ക്, ഹിന്ദ് യുണിലിവർ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |