ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 29, 2018

മുംബൈ : ആഗോള വിപണികളിലെ തിരുത്തലിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 216.24 പോയിന്റ് കുറഞ്ഞ് 34,949 പോയിന്റിലും നിഫ്റ്റി 55.35 പോയിന്റ് കുറഞ്ഞ് 10,633 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എം & എം. ഭാരതി എയർടെൽ, ഇൻഫോസിസ്, ഹീറോ മോട്ടോകോർപ്, എൽ & ടി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്. കൊട്ടക് ബാങ്ക്, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |