ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 22, 2018

മുംബൈ : ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 35.11 പോയിന്റ് ഉയർന്ന് 34,651 പോയിന്റിലും നിഫ്റ്റി 20 പോയിന്റ് ഉയർന്ന് 10,536 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഡോ.റെഡീസ്, എസ് ബി ഐ, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, സൺ ഫാർമ, മാരുതി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഏഷ്യൻ പെയിന്റ്‌സ്, അക്‌സിസ് ബാങ്ക്, ടിസിഎസ്, ഇൻഡസ് ഇൻഡ് ബാങ്ക്, പവർഗ്രിഡ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |