ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 16, 2018

മുംബൈ : കർണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 156.06 പോയിന്റ് കുറഞ്ഞ് 35,387 പോയിന്റിലും നിഫ്റ്റി 60.75 പോയിന്റ് കുറഞ്ഞ് 10,741 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹിന്ദ് യൂണിലിവർ, ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, യെസ് ബാങ്ക്, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐസിഐസിഐ ബാങ്ക്, റിലയൻസ്, ഒഎൻജിസി, എസ് ബി ഐ, ഹീറോ മോട്ടോകോർപ്, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |