സെൻസെക്‌സ് 34,450 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: April 23, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 35.19 പോയിന്റ് ഉയർന്ന് 34,450 പോയിന്റിലും നിഫ്റ്റി 20.65 പോയിന്റ് ഉയർന്ന് 10,584 പോയിന്റിലും വ്യാപാരമവസാനിപ്പിച്ചു.

ഇൻഡസ് ഇൻഡ് ബാങ്ക്, എം & എം, സൺ ഫാർമ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോകോർപ്, വിപ്രോ, ടാറ്റാ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, ഹിന്ദ് യൂണിലീവർ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |