ഓഹരിവിപണികളിൽ നേരിയ നേട്ടം

Posted on: April 18, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 36.67 പോയിന്റ് ഉയർന്ന് 34,431 പോയിന്റിലും നിഫ്റ്റി 10.35 പോയിന്റ് ഉയർന്ന് 10,559 പോയിന്റിലുമാണ് രാവിലെ 10.04 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഫോസിസ്, കോൾ ഇന്ത്യ, ഹിന്ദ് യൂണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എം & എം, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |