സെൻസെക്‌സ് 610 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: March 12, 2018

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 610.80 പോയിന്റ് ഉയർന്ന് 33,917 പോയിന്റിലും നിഫ്റ്റി 194.55 പോയിന്റ് ഉയർന്ന് 10,421 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചു.

ഭാരതി എയർടെൽ, എൻടിപിസി, ഐടിസി, യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കോൾ ഇന്ത്യ, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്‌സ്, എസ് ബി ഐ, ടിസിഎസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |