സെൻസെക്‌സ് 303 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: February 26, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 303.60 പോയിന്റ് ഉയർന്ന് 34,445 പോയിന്റിലും നിഫ്റ്റി 91.55 പോയിന്റ് ഉയർന്ന് 10,582 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, എൽ & ടി, ഇൻഡസ് ഇൻഡ് ബാങ്ക്, എം & എം, അക്‌സിസ് ബാങ്ക്, അദാനി പോർട്ട്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഡോ. റെഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൺ ഫാർമ, ടിസിഎസ്, ഐടിസി, ഇൻഫോസിസ്, വിപ്രോ, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |