എസിസിയുടെ അറ്റാദായത്തിൽ 214 ശതമാനം വളർച്ച

Posted on: February 15, 2018

കൊച്ചി : എസിസിയുടെ അറ്റാദായം 2017 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിൽ 214 ശതമാനം വളർച്ചകൈവരിച്ചു. 206 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 91 കോടി രൂപയായിരുന്നു.

സിമന്റ് വില വിൽപനയിൽ 27 ശതമാനം വളർച്ചയുണ്ടായി. റെഡിമിക്‌സ് കോൺക്രീറ്റ് വിൽപനയിലെ വർധന 11 ശതമാനമാണ്. മൊത്ത വിൽപനയിലുണ്ടായ വളർച്ച 30 ശതമാനമാണ്. 3417 കോടി രൂപയുടെ സിമന്റും മറ്റ് ഉത്പന്നങ്ങളും വിറ്റു. മുൻ വർഷം ഇത് 2625 കോടി രൂപയായിരുന്നു.

മണൽ ക്ഷാമം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കർശന നിർമാണച്ചട്ടങ്ങൾ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മറി കടന്നുകൊണ്ട് ലാഭം വർധിപ്പിക്കാൻ കഴിഞ്ഞത് പ്രീമിയം ഉൽപന്നങ്ങളിൽ ശ്രദ്ധ ഊന്നുകയും ഉപയോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുക വഴിയാണെന്ന് എസിസി ലിമിറ്റഡ് മാനേജിംഗ്് ഡയറക്ടർ നീരജ് അഖൗരി പറഞ്ഞു. കേന്ദ്ര ബ്ജറ്റിൽ പശ്ചാത്തല സൗകര്യ വികസനം, ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രാമുഖ്യം നൽകിയത് സിമന്റ് വ്യവസായത്തെ സംബന്ധിച്ചേടത്തോളം ശുഭ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് അഖൗരി അഭിപ്രായപ്പെട്ടു.