ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: February 15, 2018

മുംബൈ : പഞ്ചാബ് നാഷണൽ ബാങ്കിലെ വായ്പാ തട്ടിപ്പിൽ തകർന്ന ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 144.49 പോയിന്റ് ഉയർന്ന് 34,300 പോയിന്റിലും നിഫ്റ്റി 46.50 പോയിന്റ് ഉയർന്ന് 10,547 പോയിന്റിലുമാണ് രാവിലെ 9.23 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഡോ.റെഡീസ്, എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, ടാറ്റാ സ്റ്റീൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |