സെൻസെക്‌സ് 33,793 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: January 3, 2018

മുംബൈ : ഓഹരിവിപണിയിൽ തളർച്ച തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 18.88 പോയിന്റ് കുറഞ്ഞ് 33,793 പോയിന്റിലും നിഫ്റ്റി 1 പോയിന്റ് ഉയർന്ന് 10,443 പോയിന്റിലും വ്യാപാരമവസാനിപ്പിച്ചു.

അദാനി പോർട്ട്‌സ്, എൽ & ടി, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, കോൾ ഇന്ത്യ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഡോ. റെഡീസ്, വിപ്രോ, ഒഎൻജിസി, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |