ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: January 2, 2018

മുംബൈ : തുടക്കത്തിലെ നേട്ടം നിലനിർത്താനാകാതെ ഓഹരിവിപണികൾ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 32.50 പോയിന്റ് കുറഞ്ഞ് 33,780 പോയിന്റിലും നിഫ്റ്റി 8.15 പോയിന്റ് കുറഞ്ഞ് 10,427 പോയിന്റിലുമാണ് രാവിലെ 10.01 ന് വ്യാപാരം നടക്കുന്നത്. മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. വിദേശവിപണികളിലെ പുതുവത്സര അവധിയും വില്പനസമ്മർദ്ദവുമാണ് ഇന്നലെ ഇന്ത്യൻ ഓഹരിവിപണിക്ക് തിരിച്ചടിയായത്.

ഒഎൻജിസി, എം & എം, സൺ ഫാർമ, ഡോ.റെഡീസ്, കോൾ ഇന്ത്യ, എൻടിപിസി, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എസ് ബി ഐ, മാരുതി സുസുക്കി, ഇന്റർഗ്ലോബ് ഏവിയേഷൻ, ഏഷ്യൻ പെയിന്റ്‌സ്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |