ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ

Posted on: January 1, 2018

മുംബൈ : പുതുവർഷത്തെ ആദ്യവ്യാപാരദിനത്തിൽ ഓഹരിവിപണികളിൽ നേരിയ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 24.88 പോയിന്റ് ഉയർന്ന് 34,081 പോയിന്റിലും നിഫ്റ്റി 1.50 പോയിന്റ് ഉയർന്ന് 10,532 പോയിന്റിലുമാണ് രാവിലെ 10.11 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, സൺ ഫാർമ, എസ് ബി ഐ, മാരുതി സുസുക്കി, ഒഎൻജിസി, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, ടിസിഎസ്, ഹിന്ദ് യൂണിലീവർ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേരിയ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |