ഓഹരിവിപണികൾ നേരിയ നഷ്ടത്തിൽ

Posted on: December 20, 2017

മുംബൈ : ഓഹരിവിപണികൾ നേരിയ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 1.16 പോയിന്റ് കുറഞ്ഞ് 33,837 പോയിന്റിലും നിഫ്റ്റി 0.40 പോയിന്റ് കുറഞ്ഞ് 10,462 പോയിന്റിലുമാണ് രാവിലെ 10.35 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, മാരുതി സുസുക്കി, കോൾ ഇന്ത്യ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, എം & എം, ഭാരതി എയർടെൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഡോ. റെഡീസ്, അദാനി പോർട്ട്‌സ്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദ് യൂണിലീവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |