സെൻസെക്‌സ് 33601 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: December 18, 2017

മുംബൈ : ഗുജറാത്തിൽ ബിജെപി ഭരണം നിലനിർത്തിയ സാഹചര്യത്തിൽ ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. തുടക്കത്തിൽ കോൺഗ്രസ് ലീഡ് ചെയ്തപ്പോൾ സെൻസെക്‌സ് 800 ലേറെയും നിഫ്റ്റി 200 പോയിന്റും നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ബിഎസ്ഇ സെൻസെക്‌സ് 138.71 പോയിന്റ് ഉയർന്ന് 33,601 പോയിന്റിലും നിഫ്റ്റി 55.50 പോയിന്റ് ഉയർന്ന് 10,388 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എം & എം, എസ് ബി ഐ, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, മാരുതി, വിപ്രോ, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കോൾ ഇന്ത്യ, യെസ് ബാങ്ക്, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |