സെൻസെക്‌സ് 205 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: December 6, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 205.26 പോയിന്റ് കുറഞ്ഞ് 32,597 പോയിന്റിലും നിഫ്റ്റി 74.15 പോയിന്റ് കുറഞ്ഞ് 10,044 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയൻസ്, മാരുതി സുസുക്കി, ഹിന്ദ് യൂണിലീവർ, ഇൻഫോസിസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എസ് ബി ഐ, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എൽ & ടി, ഒഎൻജിസി, എം & എം തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |