ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ

Posted on: October 6, 2017

മുംബൈ : ഓഹരിവിപണികളിൽ വീണ്ടും നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 145.96 പോയിന്റ് ഉയർന്ന് 31,737 പോയിന്റിലും നിഫ്റ്റി 55.75 പോയിന്റ് ഉയർന്ന് 9,944 പോയിന്റിലുമാണ് രാവിലെ 9.51 ന് വ്യാപാരം നടക്കുന്നത്. ഇന്ന് ചേരുന്ന ജി എസ് ടി കൗൺസിൽ മീറ്റിംഗിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്.

ഒഎൻജിസി, അദാനി പോർട്ട്‌സ്, ടാറ്റാ സ്റ്റീൽ, എൻടിപിസി, സൺ ഫാർമ, എസ് ബി ഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ഹിന്ദ് യൂണിലീവർ, എൽ & ടി, എം & എം, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, പവർഗ്രിഡ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |