ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 4, 2017

മുംബൈ : റിസർവ് ബാങ്കിന്റെ വായ്പനയത്തിൽ മുന്നേറിയ ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 174.33 പോയിന്റ് ഉയർന്ന് 31,671 പോയിന്റിലും നിഫ്റ്റി 55.40 പോയിന്റ് ഉയർന്ന് 9,914 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയൻസ്, സൺ ഫാർമ, ഐടിസി, ഡോ.റെഡീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എം & എം, ടാറ്റാ മോട്ടോഴ്‌സ്, പവർഗ്രിഡ്, ഹിന്ദ് യൂണിലീവർ, അദാനി പോർട്ട്‌സ്, ലുപിൻ, ഒഎൻജിസി എസ് ബി ഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, എൻടിപിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |