സെൻസെക്‌സ് 31,750 പോയിന്റിൽ ക്ലോസ് ചെയ്തു

Posted on: August 28, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 154.76 പോയിന്റ് ഉയർന്ന് 31,750 പോയിന്റിലും നിഫ്റ്റി 55.75 പോയിന്റ് ഉയർന്ന് 9,912 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇൻഫോസിസ്, എൻടിപിസി, ഹീറോ മോട്ടോകോർപ്, ഹിന്ദ് യൂണിലീവർ, സൺ ഫാർമ, അദാനി പോർട്ട്‌സ് തുടങ്ങി ബിഎസ്ഇയിലെ 1607 ഓഹരികൾ നേട്ടം കൈവരിച്ചു.

ഡോ. റെഡീസ്, ടാറ്റാ മോട്ടോഴ്‌സ്, പവർഗ്രിഡ്, ലുപിൻ, ടാറ്റാ സ്റ്റീൽ, മാരുതി തുടങ്ങി 978 ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |