ഓഹരിവിപണിയിൽ നഷ്ടം

Posted on: August 18, 2017

മുംബൈ : ഓഹരിവിപണിയിൽ വീണ്ടും നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 230.70 പോയിന്റ് കുറഞ്ഞ് 31,564 പോയിന്റിലും നിഫ്റ്റി 58.90 പോയിന്റ് കുറഞ്ഞ് 9845 പോയിന്റിലുമാണ് രാവിലെ 10.26 ന് വ്യാപാരം നടക്കുന്നത്. മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്കയുടെ രാജിയെ തുടർന്ന് ഇൻഫോസിസ് ഓഹരിവില ഏഴ് ശതമാനത്തോളം ഇടിഞ്ഞു. 950 രൂപയിലാണ് ഇപ്പോൾ ട്രേഡിംഗ് നടക്കുന്നത്.

എസ് ബി ഐ, സൺ ഫാർമ, ലുപിൻ, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോകോപ്, മാരുതി സുസുക്കി, അക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |