മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഇനീഷ്യൽ പബ്ലിക് ഓഫറിന്

Posted on: August 5, 2017

മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് കമ്പനിയായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. വെയർഹൗസിംഗ്, ട്രാൻസ്‌പോർട്ടേഷൻ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ഇഷ്യു സംബന്ധിച്ച അപേക്ഷ സെബിക്ക് സമർപ്പിച്ചു.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര 9.7 ദശലക്ഷം ഓഹരികളും നോർമണ്ടി ഹോൾഡിംഗ്‌സ് 9.3 ദശലക്ഷം ഓഹരികളും ഇഷ്യുവിന്റെ ഭാഗമായി വിൽക്കും. കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, അക്‌സിസ് കാപ്പിറ്റൽ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക്‌റണ്ണിംഗ് മാനേജർമാർ.