ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 2, 2017

മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച തീരുമാനം ഓഹരിവിപണിയിൽ മുന്നേറ്റത്തിന് ഇടയാക്കിയില്ല. ബിഎസ്ഇ സെൻസെക്‌സ് 98.43 പോയിന്റ് കുറഞ്ഞ് 32,476 പോയിന്റിലും നിഫ്റ്റി 33.15 പോയിന്റ് കുറഞ്ഞ് 10,081 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എൻടിപിസി, ഹീറോ മോട്ടോകോർപ്, അദാനി പോർട്ട്‌സ്, ലുപിൻ, റിലയൻസ് ഇൻഡസ്ട്രീസ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, ഡോ. റെഡീസ്, ടാറ്റാ മോട്ടോഴ്‌സ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, പവർ ഗ്രിഡ്, ഒഎൻജിസി, ബജാജ് ഓട്ടോ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |