ഓഹരിവിപണികളിൽ നേട്ടം

Posted on: July 17, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 106.09 പോയിന്റ് ഉയർന്ന് 32,126 പോയിന്റിലും നിഫ്റ്റി 32.55 പോയിന്റ് ഉയർന്ന് 9,918 പോയിന്റിലുമാണ് രാവിലെ 11.11 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, അദാനി പോർട്ട്‌സ്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എം & എം, ടാറ്റാ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐടിസി, അക്‌സിസ് ബാങ്ക്, കോൾ ഇന്ത്യ, ഡോ. റെഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യൂണിലീവർ, മാരുതി സുസുക്കി, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |