ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: June 29, 2017

മുംബൈ : എഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 193.39 പോയിന്റ് ഉയർന്ന് 31,027 പോയിന്റിലും നിഫ്റ്റി 61.40 പോയിന്റ് ഉയർന്ന് 9,552 പോയിന്റിലുമാണ് രാവിലെ 9.51 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, ഇൻഫോസിസ്, എൽ & ടി, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഐപിഒ പൂർത്തിയാക്കിയ ഐറിസ് ലൈഫ്‌സയൻസസ് ഓഹരികൾ ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യും.

TAGS: BSE Sensex | NSE Nifty |