ഓഹരിവിപണിയിൽ നഷ്ടം

Posted on: June 21, 2017

മുംബൈ : രണ്ട് ദിവസത്തെ നേട്ടങ്ങൾക്കു ശേഷം ഓഹരിവിപണിയിൽ നഷ്ടം. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഏഴ് മാസത്തെ താഴ്ന്ന നിലവാരത്തിൽ എത്തിയത് ഓഹരിവിപണികളെ തളർത്തി. ബിഎസ്ഇ സെൻസെക്‌സ് 72.05 പോയിന്റ് കുറഞ്ഞ് 31,225 പോയിന്റിലും നിഫ്റ്റി 34.20 പോയിന്റ് കുറഞ്ഞ് 9,619 പോയിന്റിലുമാണ് രാവിലെ 10.29 ന് വ്യാപാരം നടക്കുന്നത്.

ലുപിൻ, ഒഎൻജിസി, പവർ ഗ്രിഡ്, ടാറ്റാ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, മദേഴ്‌സൺ സുമി, ബജാജ് ഓട്ടോ, വേദാന്ത, ജെഎസ്പിഎൽ, ഹിൻഡാൽകോ, ഹിന്ദ് സിങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ്, എച്ച് യു എൽ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |