ഓഹരിവിപണിയിൽ ചാഞ്ചാട്ടം

Posted on: May 3, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നേരിയ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 5.65 പോയിന്റ് കുറഞ്ഞ് 29,916 പോയിന്റിലും നിഫ്റ്റി 2.30 പോയിന്റ് ഉയർന്ന് 9,316 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്.

പവർഗ്രിഡ്, ഒഎൻജിസി, ഡോ. റെഡീസ്, ഹീറോ മോട്ടോകോർപ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐടിസി, മാരുതി സുസുക്കി, സൺ ഫാർമ, ഫെഡറൽ ബാങ്ക്, വി-ഗാർഡ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |