ഓഹരിവിപണികളിൽ മുന്നേറ്റം

Posted on: March 6, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 188.12 പോയിന്റ് ഉയർന്ന് 29,020 പോയിന്റിലും നിഫ്റ്റി 57.60 പോയിന്റ് ഉയർന്ന് 8,955 പോയിന്റിലുമാണ് രാവിലെ 10.23 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഡ്രെഡ്ജിംഗ് കോർപറേഷൻ (16 %), മാരുതിസുസുക്കി, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ടിസിഎസ്, ഐഡിയ സെല്ലുലാർ, സൺ ഫാർമ, ജിഇ ഷിപ്പിംഗ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |