ഗാർവേറിന് 22 ശതമാനം അറ്റാദായ വർധന

Posted on: February 21, 2017

കൊച്ചി : ഗാർവാറെ വാൾ റോപ്‌സിന്റെ മൂന്നാം ക്വാർട്ടറിൽ മൊത്തം വിൽപ്പന 4.8 ശതമാനം വർധിച്ച് 194.28 കോടി രൂപയായി. നികുതിക്കു മുമ്പുള്ള വരുമാനം 31.7 ശതമാനം കൂടി 25.96 കോടി രൂപയായി. ക്വാർട്ടറിലെ അറ്റാദായം 22.3 ശതമാനം വളർന്ന് 17.86 കോടി രൂപയിലെത്തി. പ്രതിഓഹരി വരുമാനം 22.3 ശതമാനം വർധിച്ച 8.16 രൂപയായി.

നടപ്പ് സാമ്പത്തിക വർഷത്തിലെ ഒമ്പതു മാസത്തെ ആകെ വിൽപ്പന രണ്ടു ശതമാനം വർധിച്ച് 651.22 കോടിയായി. നികുതിക്കു മുമ്പുള്ള ലാഭം 47.3 ശതമാനം വർധിച്ച് 92.50 കോടി രൂപയിലെത്തി. അറ്റാദായം 42.7 ശതമാനം വർധനയോടെ 63.64 കോടി രൂപയായി. ഒമ്പതു മാസത്തെ പ്രതിഓഹരി വരുമാനം 42.7 വർധനയോടെ 29.08 രൂപയായി.

നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ അഭ്യന്തര ഡിമാൻഡ് ഇടിവിലും മൂന്നാം ക്വാർട്ടറിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും പ്രതിസന്ധികളെ മറികടന്ന് ആഭ്യന്തര വിപണിയിലെ വിൽപ്പനയിലും കയറ്റുമതിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്നും ഗാർവേർ വാൾ റോപ്‌സ് സിഎംഡി വായു രമേഷ് ഗാർവേർ പറഞ്ഞു.