ഹാവെൽസിന് 27.5 ശതമാനം അറ്റാദായവളർച്ച

Posted on: January 19, 2017

ന്യൂഡൽഹി : ഹാവെൽസ് ഇന്ത്യ നടപ്പു സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 27.54 ശതമാനം അറ്റാദായ വളർച്ച നേടി. 2016 ഒക്‌ടോബർ – ഡിസംബർ ക്വാർട്ടറിലെ അറ്റാദാം 152.97 കോടി രൂപ. മുൻ വർഷം ഇതേകാലയളവിൽ 119.93 കോടിയായിരുന്നു അറ്റാദായം.

വരുമാനം 2015-16 മൂന്നാം ക്വാർട്ടറിലെ 1431.59 കോടിയിൽ നിന്ന് 2016-17 മൂന്നാം ക്വാർട്ടറിൽ 1622.07 കോടിയായി വർധിച്ചു. കറൻസി പിൻവലിക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ ഡീലർമാരുമായി ബന്ധപ്പെട്ട് പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണെന്ന് ഹാവെൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ റായ് ഗുപ്ത പറഞ്ഞു.